04:17pm 03 May 2026
NEWS
ആറാം പർവ്വം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം മെയ് 7 മുതൽ 14 വരെ
03/05/2026  12:14 PM IST
nila
ആറാം പർവ്വം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം മെയ് 7 മുതൽ 14 വരെ

 

ചെങ്ങന്നൂർ: മുണ്ടൻകാവ് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം മെയ് 7 മുതൽ 14 വരെ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തും.
 മെയ് 7 നു സത്രന്ശാലയിൽ പ്രതിഷ്ഠിക്കുന്നതിനായി മഹാവിഷ്ണുവിന്റെ അഞ്ച് ദിവ്യ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ട് തൃച്ചിറ്റാറ്റ്, പുലിയൂർ, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള സത്ര പ്രഘോഷ രഥയാത്രയോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ബ്രഹ്മശ്രീ  മുംബൈ ചന്ദ്രശേഖര ശർമയുടെ മുഖ്യ കാർമികത്വത്തിൽ വിവിധ പൂജകൾ നടക്കും. 
മേയ് 9 മുതൽ
പ്രഭാഷണങ്ങൾ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img